ഓരോ കണ്ടുമുട്ടലുകളും പ്രസന്നമാകാന്‍ നീ കൊതിച്ചു...പിന്നെ പിന്നെ ഞാനും..ഒഴിവുകള്‍ക്കായി കാത്തിരിക്കാന്‍ തുടങ്ങി. ഈ ലോകത്തിന്റെ സൗന്ദര്യം നിന്റെ കരുത്തിലാണെന്ന് അതേറ്റുവാങ്ങുമ്പോള്‍ എന്റെ മനസ് മന്ത്രിക്കാന്‍ തുടങ്ങി..നിന്റെ രൂപഭാവം എന്റെ വയറ്റില്‍ ചലനങ്ങളായി പരിണമിക്കുമ്പോള്‍ ഇനിയെന്ത് ചെയ്യുമെന്ന ആശയങ്കയൊന്നുമില്ലായിരുന്നു. ദ്രുതഗതിയിലൊരു വിവാഹം നടത്തി നമ്മുടേതായ ഒരു ഭൂമിയിലേക്ക് അതിവേഗമൊരു പറിച്ചുനടല്‍...പക്ഷേ...നീയെവിടെ...ഈ വലിയ പ്രപഞ്ചത്തിലെ ഒരു ചെറിയ തുരുത്തിലേക്ക് എങ്ങനെയൊതുങ്ങാനായി നിനക്ക്. നീ തന്ന സുഖത്തേക്കാള്‍ പതിന്മടങ്ങ് വേദന ഞാന്‍ ഏറ്റുവാങ്ങി കഴിഞ്ഞു...നിനക്ക് വേണ്ടാത്ത ബീജത്തെ എനിക്കെന്തിന്...തെരുവിലെ അവശിഷ്ടങ്ങള്‍ക്കിടയില്‍ മരണത്തിന്റെ മടിയിലേക്ക് ഞാനിതിനെ കിടത്തുന്നു...എനിക്കറിയാം ഇത് നീയാണ്...നിന്നോടുള്ള പ്രതികാരം ഇങ്ങനെങ്കിലും ഞാന്‍ വീട്ടട്ടെ...
മനസമാധാനം നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്ത ഒരു യുവതിയുടെ കത്തിലെ ഉള്ളടങ്ങളാണിത്...വിറയാര്‍ന്ന കൈയാല്‍ കറുത്തമഷി കൊണ്ട് കോറിയിട്ട ആ കുറിപ്പ് കണ്ടപ്പോഴാണ് കഴിഞ്ഞ ദിവസം മലപ്പുറത്ത് വെച്ച് യാദൃശ്ചികമായി കണ്ട കുഞ്ഞിന്റെ ശവശരീരം മനസില്‍ ഓര്‍മ്മ വന്നത്...ഒരു പക്ഷേ ഇതു പോലൊരു ശപിക്കപ്പെട്ട അമ്മയാവും അതിനെയും ഉപേക്ഷിച്ചിട്ടുണ്ടാവുക...ആ കാഴ്ചകളിലൂടെ...
14 comments:
മനസമാധാനം നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്ത ഒരു യുവതിയുടെ കത്തിലെ ഉള്ളടങ്ങളാണിത്...വിറയാര്‍ന്ന കൈയാല്‍ കറുത്തമഷി കൊണ്ട് കോറിയിട്ട ആ കുറിപ്പ് കണ്ടപ്പോഴാണ് കഴിഞ്ഞ ദിവസം മലപ്പുറത്ത് വെച്ച് യാദൃശ്ചികമായി കണ്ട കുഞ്ഞിന്റെ ശവശരീരം മനസില്‍ ഓര്‍മ്മ വന്നത്...ഒരു പക്ഷേ ഇതു പോലൊരു ശപിക്കപ്പെട്ട അമ്മയാവും അതിനെയും ഉപേക്ഷിച്ചിട്ടുണ്ടാവുക...ആ കാഴ്ചകളിലൂടെ...
തെരുവിലൊരു ബാല്യം (നൊമ്പരത്തിന്റെ മറ്റൊരു നേര്‍കാഴ്ച കൂടി...)
no plese dont ..its too disturbing
ദയവുചെയ്ത് ഇതുപോലുള്ളതൊന്നും പോസ്റ്റ് ചെയ്യരുതേ ... ആവശ്യത്തിന് ദുഖങ്ങള്‍ എനിക്കിപ്പോള്‍ത്തന്നെ ഉണ്ട്.
:((((((((((
"ഈ ലോകത്തിന്റെ സൗന്ദര്യം നിന്റെ കരുത്തിലാണെന്ന് അതേറ്റുവാങ്ങുമ്പോള്‍ എന്റെ മനസ് മന്ത്രിക്കാന്‍ തുടങ്ങി..നിന്റെ രൂപഭാവം എന്റെ വയറ്റില്‍ ചലനങ്ങളായി പരിണമിക്കുമ്പോള്‍ ഇനിയെന്ത് ചെയ്യുമെന്ന ആശയങ്കയൊന്നുമില്ലായിരുന്നു."
പ്രണയം കേവല ശരീരത്തിന്റെ കാമത്തിനു വഴിമാറുന്നിടത്തുവച്ച് അതിന്റെ സര്‍വ്വ പ്രതാപവും നശിക്കുന്നു.
പച്ചയായ ജീവിതയാഥാര്‍ത്ഥ്യങ്ങളെ അംഗീകരിക്കാതെ പ്രണയത്തിന്റെ മുഖം മൂടിയണിഞ്ഞ കാമത്തെപ്പുല്കാന്
സമൂഹത്തെ കവച്ചുവച്ചു കടന്നു പോകുന്നവര്‍ കാണേണ്ട പോസ്റ്റുതന്നെ.പക്ഷേ ഒന്നോ രണ്ടോ ഫോട്ടോ മതിയായിരുന്നു.ഇത് നമ്മുടെ മീഡിയക്കഴുതപ്പുലികള് ജഡം കടിച്ചു കുടയുന്ന പ്രതീതിയുണര്‍ത്തി.
ഈശ്വരാ..
ചില നേര്‍ക്കാഴ്ചകള്‍, നൊമ്പരത്തിന്റെ ഉള്ത്തുടിപ്പുകളാവുന്നു...
അത് ചിലപ്പോള്‍ മനസ്സിനേയും, മനസാക്ഷിയേയും വേദനിപ്പിച്ചേക്കാം... എങ്കിലും സമൂഹത്തിനു നേരെ ഒരു ചോദ്യചിഹ്നമായി ഇങ്ങനെ ചിലത് വേണം...
ഈ ഫോട്ടോ എടുക്കാന്‍ എങ്ങനെ നിണ്റ്റെ കൈ പൊങ്ങി... പച്ചകാഴ്ച്ചകള്കെതിരെ മുഖം തിരിക്കുന്ന മലയാളികളാണ് നമ്മള്... ഇതൊന്നും നമുക്ക് കാണാന്‍ പാടില്ല.. നമ്മള്‍ക്ക് സംസ്കാരം ഉള്ളവരെല്ലേ...
അഭിനന്ദനം...
ദയവായി മൊബൈലില്‍ ഫോട്ടോ എടുക്കുന്ന ആ ഫോട്ടോ മാത്രം ഒന്ന് മാറ്റുമോ,,,, അത് ക്രൂരമാണ്. എല്ലാം വിനോധമാക്കുന്ന മറ്റെരു ചിഹ്നമാകുന്നു.. അത് ഈ കൂട്ടത്തില്‍ കാണുമ്പോള്‍ ഇതിണ്റ്റെ അര്‍ത്ഥം മാറുന്ന പോലെ....
ഈ ക്രൂരതയ്ക്ക് എന്ത് ന്യായീകരണം???? :(
കാപാലികരുടെ തെരുക്കൂത്തിന്റെ ബാക്കിപത്രം... ക്രൂരം... :-(
!!!
ഒന്നും പറയാനില്ല, അല്ലെങ്കിലെ മനസു മടുത്തു മനസാക്ഷിയില്ലാതെ ഇങ്ങനെ ജീവിക്കുന്നു. എന്റെ കാര്യം മാത്രമല്ല, പൊതുവില്‍ പറഞ്ഞതാണ്..
പ്രിന്റ് മീഡിയ ഇത്തരം സംഭവങ്ങളെ ഒരാഘോഷമാക്കി മാറ്റാറൂണ്ട്. അതിലേക്കു നമ്മളും..!!!
നിമിഷങ്ങളുടെ ആനന്ദസുഖത്തിനൊടുവില് ഉണ്ടായിപോയ പാവം ശിശു. കാണാന്‍ വയ്യ ഈ കാഴ്ച കാണാന്‍ വയ്യാ.
Dear Friend,
A good work.excellent poem.
Post a Comment