നോവറിഞ്ഞുള്ള പ്രസവം
സ്ത്രീയുടെ സ്വപ്നമാണ്...
ഇവിടെ കാത്തിരുന്ന സൗഭാഗ്യം
അനാസ്ഥയായി മരണത്തിന്റെചിറകിലേറുമ്പോള്
ഈ ദുഖം ഒരാളുടേതല്ല
ഉള്ളിലെ വിങ്ങല്‍തിരിച്ചറിയാന്‍
കഴിയുന്നഓരോ സ്ത്രീയുടേതുമാണ്...
സംഭവത്തെ കുറിച്ച്
ഗര്‍ഭിണിയെ ശ്രുശ്രുഷിച്ച ലേഡി ഡോക്ടറുടെ അനാസ്ഥയെ തുടര്‍ന്ന്
നാലു ദിവസം പ്രായമായ കുഞ്ഞുമരിച്ചു.
വടക്കന്‍ പറവൂര്‍ പുതൂര്‍വീട്ടില്‍ രാജേഷിന്റെ ഭാര്യ
സുജമോളുടെ കന്നിപ്രസവത്തിലെ കുട്ടിയാണ് മരിച്ചത്...
കഴിഞ്ഞ മൂന്നു മാസമായി എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോ. രാജേന്ദ്രപ്രസാദിന്റെ മേല്‍നോട്ടത്തിലായിരുന്നു ചികിത്സ...ഡോക്ടര്‍ സ്ഥലം മാറിപോയതിന് ശേഷം പകരം ചാര്‍ജുള്ള ലേഡി ഡോക്ടര്‍ ചികിത്സാചുമതല ഏറ്റെടുത്തെങ്കിലും
വേണ്ടത്ര ശ്രദ്ധിച്ചിരുന്നില്ല..കൈക്കൂലി കൊടുക്കാന്‍ ഒരു ദിവസം വൈകിയെന്ന് ആരോപിച്ച് പ്രസവസമയത്ത് വേണ്ടവിധത്തില്‍ ശ്രൂശ്രൂഷിക്കാന്‍ ഡോക്ടര്‍ തയ്യാറായില്ല...
സ്ട്രെച്ചറില്‍ പ്രസവിച്ച കുഞ്ഞ് തറയില്‍ വീണിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്...
എന്തിരുന്നാലും നാലാം ദിവസം കുട്ടി മരിച്ചു..ഏറെ വിവാദമായ ഈ സംഭവം
ക്യാമറയില്‍ പതിഞ്ഞപ്പോള്‍....
22 comments:
ആരറിയുമീ ദുഖം
നോവറിഞ്ഞുള്ള പ്രസവം
സ്ത്രീയുടെ സ്വപ്നമാണ്...
ഇവിടെ കാത്തിരുന്ന സൗഭാഗ്യം
അനാസ്ഥയായി മരണത്തിന്റെചിറകിലേറുമ്പോള്
ഈ ദുഖം ഒരാളുടേതല്ല
ഉള്ളിലെ വിങ്ങല്‍തിരിച്ചറിയാന്‍
കഴിയുന്നഓരോ സ്ത്രീയുടേതുമാണ്...
സ്ത്രീയെ സ്ത്രീ തന്നെ വേദനിപ്പിക്കുമ്പോള്‍
പുതിയ ഫോട്ടോപോസ്റ്റ്
:(
ആരറിയുമീ ദുഖം
നോവറിഞ്ഞുള്ള പ്രസവം
സ്ത്രീയുടെ സ്വപ്നമാണ്...
ഈ വരികള്‍ വായിച്ചു വന്നപ്പോള്‍ പ്രത്യേകിച്ച് ഒന്നും തോന്നിയിരുന്നില്ലെങ്കിലും ആ പടവും റിപ്പോര്‍ട്ടും.. ഹൃദയത്തില്‍ തൊട്ടു.
:(
കഷ്ടം.
:(
മലയാളം ബ്ലോഗുകളില്‍ ഇത്തരത്തിലുള്ള പോസ്റ്റുകള്‍ ഇതുവരെ കണ്ടില്ല. സമാന്തരമാധ്യമങ്ങളുടേതില്‍ നിന്നും വ്യത്യസ്തമായി Citizen Reporting എന്ന മേഖലയില്‍ ബ്ലോഗുകള്‍ക്ക് ഒരുപാട് ചെയ്യാനുണ്ട്. കരള്‍ പിളരുന്ന ചിത്രങ്ങള്‍...
ഹോ...അവരും (ആ ഡോക്‍ടറും) ഒരു സ്തീയല്ലേ..കഷ്ടം.
മനസ്സാക്ഷിയുള്ളവര്‍ക്ക് ഇങ്ങനെ ചെയ്യാന്‍ പറ്റുമോ? ഈ പാപമൊക്കെ എവിടെ കൊണ്ട് കളയും? ഇതിനേയാണോ മെഡിക്കല്‍ എത്തിക്ക്സ് എന്ന് പറയുന്നത്? കഷ്ടം.
നഷ്ടപെട്ടവര്‍ക്കേ അതിന്റെ ദുഖമറിയൂ, ആ ദുഖത്തിന്റെ ആഴമറിയൂ. അല്ലാത്തവര്‍ക്ക് വെറുതെ സഹതാപം ചൊരിയാം എന്ന് മാത്രം.
ഹൊ..10 മാസത്തെ കാത്തിരിപ്പിനൊടുവില്‍, സ്വഭാവികമല്ലാത്ത കാരണങ്ങളാല്‍ ഒരു കുട്ടി മരിക്കുമ്പോള്‍ മാതാപിതാക്കള്‍ക്കുണ്ടാകുന്ന വേദന എത്ര തീവ്രമായിരിക്കും?.. മലയാളികള്‍ മരിച്ച ഹൃദയമുള്ളവരായിരിക്കുന്നു.
അഷ്‌റഫ്:) നല്ല സംരംഭം.
:(
കഷ്ടം! :(
:(
ഹോ! ഭയങ്കരം തന്നെ ഈ അവസ്ഥ. കഷ്ടം!
സഹയാത്രികാ..
നജീം
ശ്രീ
കണ്ണൂരാന്‍
ക്രിസ്വിന്‍
കുറുമാന്‍,
ശിശു
ആഷ
ദില്‍ബാസുരന്‍
ഇത്തിരിവെട്ടം
നിഷ്കളങ്കന്‍
നന്ദി....
:(
ഈ പിശാശുകള്‍ക്കൊക്കെ നല്ല ഇടി കൊടുക്കണം....
ആണെന്നോ പെണ്ണെന്നോ നോക്കരുത്...
ശരിക്ക് പൂശണം...
കണ്ടിട്ട് കണ്ണില്‍ നിറഞ്ഞ കണ്ണുനീരാല്‍
പ്രതികരണം പോലും അസാദ്ധ്യം....
ആ കുഞ്ഞു ജന്മത്തിനു വേണ്ടി ഒരു തുള്ളി കണ്ണുനീര്‍....
അരി കൊടുക്കേണ്ടവന് അരിയും അടി കൊടുക്കേണ്ടവന് അടിയും കൊടുക്കണമെന്ന് പറയുന്നത് ഇതുകൊണ്ടാണ്.
ഒരു കുഞ്ഞിന്‍റെ അച്ഛനാകാനിരിക്കുന്ന എനിക്ക് ഇത് കണ്ടിട്ട് ദുഖം അടക്കാന്‍ കഴിയുന്നില്ല.
ഖേദകരം തന്നെ സമ്മതിച്ചു. പക്ഷെ ദുഖഃ വാര്ത്ത കണ്ട് നിലവിളിച്ച് പിരിഞ്ഞൂപോക്ക് മാത്രം മിച്ചം.
ഇനി ഇത് സംഭവിക്കാതിരിക്കാന്‍ നാം എന്ത് നടപടി സ്വീകരിച്ചു?
ഈ ചോദ്യത്തിനാണു് ഉത്തരം തേടേണ്ടത്.
പക്ഷെ ഇത് ഇനിയും സംഭവിക്കും. ദുരന്തങ്ങള്‍ ഒന്നൊന്നായി ആവര്ത്തിക്കാനല്ലാതെ നമുക്ക് അതില്‍ നിന്നും ഒന്നും പഠിക്കാന്‍ കഴിയുന്നില്ലല്ലോ.
വളരെ ദുഃഖകരം തന്നെ.
കഷ്ടം തന്നെ മനുഷ്യന്റെ കാര്യം.
-സുല്‍
മുരളീ
സാന്റോസ്
അനില്‍ശ്രീ
സ്നിഗ്ധാ
നന്ദി...
കൈപ്പള്ളി
ആദ്യമായി മനസണ്‍ന് ചഞ്ചലപ്പെട്ടു പോയി ഈ പടമെടുക്കുമ്പോള്‍..അവരുടെ കടിഞ്ഞൂര്‍ പ്രസവത്തിലെ കുട്ടിയായിരുന്നു മരിച്ചതെന്ന് കൂടി അറിഞ്ഞപ്പോല്‍ വല്ലാതെ വേദനിച്ചു...
നന്ദി....
അപ്പൂ
സുല്‍
നന്ദി.....
:(
Post a Comment