Tuesday, March 18, 2008
Tuesday, March 4, 2008
Monday, February 18, 2008
തെരുവിലൊരു ബാല്യം...
ഓരോ കണ്ടുമുട്ടലുകളും പ്രസന്നമാകാന്‍ നീ കൊതിച്ചു...പിന്നെ പിന്നെ ഞാനും..ഒഴിവുകള്‍ക്കായി കാത്തിരിക്കാന്‍ തുടങ്ങി. ഈ ലോകത്തിന്റെ സൗന്ദര്യം നിന്റെ കരുത്തിലാണെന്ന് അതേറ്റുവാങ്ങുമ്പോള്‍ എന്റെ മനസ് മന്ത്രിക്കാന്‍ തുടങ്ങി..നിന്റെ രൂപഭാവം എന്റെ വയറ്റില്‍ ചലനങ്ങളായി പരിണമിക്കുമ്പോള്‍ ഇനിയെന്ത് ചെയ്യുമെന്ന ആശയങ്കയൊന്നുമില്ലായിരുന്നു. ദ്രുതഗതിയിലൊരു വിവാഹം നടത്തി നമ്മുടേതായ ഒരു ഭൂമിയിലേക്ക് അതിവേഗമൊരു പറിച്ചുനടല്‍...പക്ഷേ...നീയെവിടെ...ഈ വലിയ പ്രപഞ്ചത്തിലെ ഒരു ചെറിയ തുരുത്തിലേക്ക് എങ്ങനെയൊതുങ്ങാനായി നിനക്ക്. നീ തന്ന സുഖത്തേക്കാള്‍ പതിന്മടങ്ങ് വേദന ഞാന്‍ ഏറ്റുവാങ്ങി കഴിഞ്ഞു...നിനക്ക് വേണ്ടാത്ത ബീജത്തെ എനിക്കെന്തിന്...തെരുവിലെ അവശിഷ്ടങ്ങള്‍ക്കിടയില്‍ മരണത്തിന്റെ മടിയിലേക്ക് ഞാനിതിനെ കിടത്തുന്നു...എനിക്കറിയാം ഇത് നീയാണ്...നിന്നോടുള്ള പ്രതികാരം ഇങ്ങനെങ്കിലും ഞാന്‍ വീട്ടട്ടെ...
മനസമാധാനം നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്ത ഒരു യുവതിയുടെ കത്തിലെ ഉള്ളടങ്ങളാണിത്...വിറയാര്‍ന്ന കൈയാല്‍ കറുത്തമഷി കൊണ്ട് കോറിയിട്ട ആ കുറിപ്പ് കണ്ടപ്പോഴാണ് കഴിഞ്ഞ ദിവസം മലപ്പുറത്ത് വെച്ച് യാദൃശ്ചികമായി കണ്ട കുഞ്ഞിന്റെ ശവശരീരം മനസില്‍ ഓര്‍മ്മ വന്നത്...ഒരു പക്ഷേ ഇതു പോലൊരു ശപിക്കപ്പെട്ട അമ്മയാവും അതിനെയും ഉപേക്ഷിച്ചിട്ടുണ്ടാവുക...ആ കാഴ്ചകളിലൂടെ...

Monday, October 15, 2007
സ്ത്രീയെ സ്ത്രീ തന്നെ വേദനിപ്പിക്കുമ്പോള്‍
ആരറിയുമീ ദുഖം
നോവറിഞ്ഞുള്ള പ്രസവം
സ്ത്രീയുടെ സ്വപ്നമാണ്...
ഇവിടെ കാത്തിരുന്ന സൗഭാഗ്യം
അനാസ്ഥയായി മരണത്തിന്റെചിറകിലേറുമ്പോള്
ഈ ദുഖം ഒരാളുടേതല്ല
ഉള്ളിലെ വിങ്ങല്തിരിച്ചറിയാന്
കഴിയുന്നഓരോ സ്ത്രീയുടേതുമാണ്...

സംഭവത്തെ കുറിച്ച്
ഗര്‍ഭിണിയെ ശ്രുശ്രുഷിച്ച ലേഡി ഡോക്ടറുടെ അനാസ്ഥയെ തുടര്‍ന്ന്
നാലു ദിവസം പ്രായമായ കുഞ്ഞുമരിച്ചു.
വടക്കന്‍ പറവൂര്‍ പുതൂര്വീട്ടില് രാജേഷിന്റെ ഭാര്യ
സുജമോളുടെ കന്നിപ്രസവത്തിലെ കുട്ടിയാണ് മരിച്ചത്...
കഴിഞ്ഞ മൂന്നു മാസമായി എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോ. രാജേന്ദ്രപ്രസാദിന്റെ മേല്‍നോട്ടത്തിലായിരുന്നു ചികിത്സ...ഡോക്ടര്‍ സ്ഥലം മാറിപോയതിന് ശേഷം പകരം ചാര്‍ജുള്ള ലേഡി ഡോക്ടര്‍ ചികിത്സാചുമതല ഏറ്റെടുത്തെങ്കിലും
വേണ്ടത്ര ശ്രദ്ധിച്ചിരുന്നില്ല..കൈക്കൂലി കൊടുക്കാന്‍ ഒരു ദിവസം വൈകിയെന്ന് ആരോപിച്ച് പ്രസവസമയത്ത് വേണ്ടവിധത്തില്‍ ശ്രൂശ്രൂഷിക്കാന്‍ ഡോക്ടര്‍ തയ്യാറായില്ല...
സ്ട്രെച്ചറില്‍ പ്രസവിച്ച കുഞ്ഞ് തറയില്‍ വീണിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്...
എന്തിരുന്നാലും നാലാം ദിവസം കുട്ടി മരിച്ചു..ഏറെ വിവാദമായ ഈ സംഭവം
ക്യാമറയില്‍ പതിഞ്ഞപ്പോള്‍....

Sunday, September 16, 2007
ദുരന്തം...ദുരിതം...
ദുരന്തത്തിന്റെ ഇരകളെ മരണം തട്ടിയെടുത്തപ്പോള്‍ മരിച്ചവരുടെ ബന്ധുക്കളെ ദുരിതം വേട്ടയാടുന്നു...
ഈ മാസം 12ന് മറൈന്‍ ഡ്രൈവില്‍ കെട്ടിടം തകര്‍ന്ന് മരിച്ച രണ്ട് ഒറീസക്കാരുടെ ബന്ധുക്കള്‍ കലക്ടറുടെ സാന്നിധ്യത്തില്‍ കെട്ടിട ഉടമയുമായി നടത്തിയ ചര്‍ച്ച പ്രകാരം മൂന്നുലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് തീരുമാനമായി. എന്നാല്‍ ചര്‍ച്ചക്ക് ശേഷം കെട്ടിട ഉടമ തീരുമാനം മാറ്റി. ഇതേ തുടര്‍ന്ന് നാടകീയമായ ചില സംഭവങ്ങള്‍ക്ക് കൊച്ചി സാക്ഷിയായി.
തൊഴിലാളികളും മരിച്ചവരുടെ ബന്ധുക്കളും ശവശരീരവുമായി കെട്ടിട ഉടമയുടെ വീട്ടിലേക്ക് മാര്‍ച്ചു നടത്തുകയും അത് തടഞ്ഞ പൊലീസ് ലാത്തിവീശുകയും തുടര്‍ന്ന് ചിലരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
മരിച്ച രഞ്ജിത്ത് ഭായിയുടെ സഹോദരന് രാജന് ഭായി ഈ സംഭവത്തില്‍ മനംനൊന്ത് ഇടത്തെ കൈഞ്ഞരമ്പറുത്ത് ആത്മഹത്യക്ക് ശ്രമിച്ചു...
മരണത്തിന്റെ ഗന്ധത്തോടൊപ്പം ചന്ദനത്തിരിപുകച്ച് ശവശരീരത്തോടൊപ്പം തന്റെ നിസഹായത ഓര്‍ത്ത് വിലപിക്കുന്ന ഒരു സഹോദരന്റെ ചിത്രം ക്യാമറക്കൊപ്പം മനസിലും പതിഞ്ഞപ്പോള്‍....

Friday, September 14, 2007
കൊച്ചിയുടെ മുഖം
കൊച്ചിയിലൂടെ സഞ്ചരിക്കുമ്പോള്‍ ക്യാമറയില്‍ പതിഞ്ഞത്...
ആര്‍ദ്രമായ നോവുകള്‍ക്കപ്പുറം കാലം കോമാളിത്തരങ്ങള്‍ കാട്ടി കുഴിച്ചുമൂടുന്ന ജീവിതങ്ങള്‍ക്കും എനിക്ക് സാക്ഷിയാകേണ്ടി വന്നു...ഇവിടെ നില്ക്കുന്നിടത്തോളം ഈ ഭാവങ്ങള്‍ എനിക്ക് കണ്ടില്ലെന്ന് നടിക്കാനുമാവില്ല..ഒരു പക്ഷേ ഈ മുഖഭാവങ്ങള്‍ തുടര്‍ന്നേക്കാം

Tuesday, August 21, 2007
Subscribe to:
Posts (Atom)